Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഘോഷമായി തലയോലപ്പറമ്പ് ഡി.ബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം; ഗുരുവിനു ന്യായാധിപന്റെ സ്‌നേഹസ്പര്‍ശം
22/05/2022
തലയോലപ്പറമ്പ് ഡി.ബി കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഉത്ഘാടനം ചെയ്ത ശേഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നാഗരേഷ് മുതിര്‍ന്ന അധ്യാപകന്‍ പ്രൊഫ. എന്‍ ഗോപാലപിള്ളയുടെ കാല്‍തൊട്ട് വന്ദിക്കുന്നു.

തലയോലപ്പറമ്പ്: ഒരുവട്ടം കൂടി പഴയ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം. ഡി.ബി കോളജ് അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. കോളജ് പി.ജി ബ്ലോക്കില്‍ നടന്ന ആഘോഷപരിപാടികള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നാഗരേഷ് ഉദ്ഘാടനം ചെയ്തു. എന്നെ ഞാനാരാകണം എന്ന് തീരുമാനിച്ചത് ഈ കലാലയത്തിലെ പഠനമാണമെന്ന് എന്‍ നഗരേഷ് പറഞ്ഞു. ജീവിതത്തെ ക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്ന പിതൃതുല്യരായ അധ്യാപകര്‍ ഈ കലാലയത്തിന് എന്നും സ്വന്തമായിരുന്നു. സാഹോദര്യത്തിന്റെ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുത്ത സഹപാഠികളും വ്യക്തിത്വ വികസനത്തിന് സഹായകരമായി. ഡി. ബി കോളജ് എന്നും അഭിമാനമാണെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന വേദിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷ് കോളേജിലെ തന്റെ അധ്യാപകനായിരുന്ന പ്രൊഫ. എന്‍ ഗോപാലപിള്ളയുടെ കാല്‍ തൊട്ടു വന്നിച്ചപ്പോള്‍ വേദിയും, സദസും ഒരു നിമിഷം ആ സ്‌നേഹ സ്പര്‍ശത്തില്‍ പങ്കാളികളായി.
പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് ബി അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓവര്‍സീസ് ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് രമേശ് പിഷാരടി മുഖ്യാതിഥി ആയിരുന്നു. സിനിമാ സംവിധായകനും പൂര്‍വവിദ്യാര്‍ഥിയുമായ എബ്രിഡ് ഷൈന്‍ ഗുരു വന്ദനം നടത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബി പത്‌നമനാഭപിള്ള പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ സെക്രട്ടറി വി.സി സന്തോഷ്, വി.ടി ജോര്‍ജ്, മോഹന്‍ ഡി ബാബു, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ഡി രഞ്ജിത് കുമാര്‍, സി.എന്‍ രാമന്‍, ഡോ. സി.എം കുസുമന്‍ ഭാരവാഹികളായ അഡ്വ. രാജേഷ് കുമാര്‍, ബിനു ചിത്രംപള്ളില്‍, മനോജ് ശങ്കര്‍, രാജു കൂരാപ്പള്ളി, അജിത് ജോസ്, ഡോ. കെ ആശ, യൂണിയന്‍ സെക്രട്ടറി കീര്‍ത്തന എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച അഡ്വ. പി.കെ ഹരികുമാര്‍, പി.എസ്.സി അംഗം സജിലാല്‍, തബലവാദക രത്‌നശ്രീ അയ്യര്‍, ധന്യ പി വാസു, നാഗേഷ് ബാബു, വൈ സുധാശു എന്നിവരെയും, റാങ്ക് ജേതാക്കളെയും ചടങ്ങില്‍ ആദരിച്ചു.