Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മജര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍
21/05/2022
വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ വിശ്വകര്‍മ യുവജന മഹാസംഗമം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച ഒരു രാജ്യത്തിന്റെ ശക്തിയും സമ്പത്തുമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അഖില കേരള വിശ്വകര്‍മ യുവജന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മജര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്യുമെന്നും തന്നാല്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ എഡ്യുക്കേണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, യുവജനവിഭാഗം യൂണിയന്‍ സെക്രട്ടറി പ്രൊഫ. ടി.ജി ബിമല്‍കുമാര്‍, മുന്‍ എം.എല്‍.എ, പി.എം മാത്യു, യൂണിയന്‍ സെക്രട്ടറി എസ് കൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ എന്‍ കരുണാകരന്‍ ആചാരി, എം.കെ സോമശേഖരന്‍, എസ് ശ്രീകുമാര്‍, ഇ.എസ് നിധീഷ്, രാജീവ്, തുളസി സുരേന്ദ്രന്‍, രുഗ്മിണി നാരായണന്‍, കുമാരി മധുകുട്ടന്‍, സനീഷ് പി സദന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.