Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി: പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
21/05/2022
വൈക്കം നഗരസഭയിലെ 10-ാം വാര്‍ഡില്‍ നടത്തിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി അവലോകന യോഗവും പച്ചക്കറി വിത്തുകളുടെ വിതരണവും നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ 10-ാം വാര്‍ഡില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ അവലോകന യോഗവും പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി. വാര്‍ഡിലെ 300 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ഓരോ വീട്ടുവളപ്പിലും കൃഷി വ്യാപകമാക്കാനാണ് തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എസ് ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, അശോകന്‍ വെള്ളവേലി, ലേഖ അശോകന്‍, വികസന സമിതി അംഗം കെ.വി പവിത്രന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, വാര്‍ഡ് വികസന സമിതി അംഗം ദാസന്‍ അനിമംഗലം, നഗരസഭ ഉദ്യോഗസ്ഥ ലസിത എന്നിവര്‍ പ്രസംഗിച്ചു.