Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെളിനീരൊഴുകും നവകേരളം പദ്ധതി: കുമ്പേല്‍-നടുത്തുരുത്ത് പുഴ ശുചീകരണം നടത്തി
20/05/2022
സംസ്ഥാന സര്‍ക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചെമ്പ് കുമ്പേല്‍-നടുത്തുരുത്ത് പുഴ ശുചീകരണം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്തിലെ കുമ്പേല്‍-നടുത്തുരുത്ത് പുഴ ശുചീകരണം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് 28 ലക്ഷം രൂപ ചെലവഴിച്ച് വൈക്കത്തെ ഏഴു തോടുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുമ്പേല്‍-നടുത്തുരുത്ത് പുഴ നവീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്, എം.കെ ശീമോന്‍, സുഷമ സന്തോഷ്, സുജാത മധു, വീണ അജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ ബാബു, ലതാ അനില്‍കുമാര്‍, സുനില്‍ മുണ്ടയ്ക്കല്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുനിത അജിത്ത്, ജി.ഇ.ഒ ഉണ്ണിക്കുട്ടന്‍, എല്‍.എസ്.ജി.ഡി.എ. ഇ അഞ്ജുമോള്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അമൃത, വി.ഇ.ഒ ഷീന, എം.ജി.എന്‍.ആര്‍.ഇ.ജി അസി. എഞ്ചിനീയര്‍ പൗര്‍ണമി എന്നിവര്‍ പ്രസംഗിച്ചു.