Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സ്പതാഹം തുടങ്ങി
19/05/2022
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍  ഭാഗവത സ്പതാഹ യജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ  ഭാഗവത സ്പതാഹ യജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ ഉദയകുമാര്‍ മണപ്പുറം എന്നിവര്‍ മുഖ്യകാര്‍മികരായി. വിജയലക്ഷ്മി വിജയകുമാര്‍ വിഗ്രഹ സമര്‍പ്പണം നടത്തി. എന്‍.കെ ലാലപ്പന്‍, ഇ.എസ് മംഗളാനന്ദന്‍, ശ്രീനന്ദ്, അഭിനന്ദ് പ്രദീപ് എന്നിവര്‍ ഗ്രന്ഥസമര്‍പ്പണം നടത്തി. ദേവസ്വം പ്രസിഡന്റ് വി ലക്ഷ്മണന്‍ യജ്ഞ നിറപറ സമര്‍പ്പിച്ചു. കലവറ നിറയ്ക്കല്‍ അരുണ്‍ അരവിന്ദാക്ഷന്‍ നടത്തി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം മാടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യജ്ഞവേദിയിലേയ്ക്ക് കൊണ്ടു വന്നു. എല്ലാദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. യജ്ഞത്തിന്റെ പ്രധാന ചടങ്ങായ രുഗ്മിണി സ്വയംവര ഘോഷയാത്ര 23ന്  രാവിലെ 10ന് നടക്കും. 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അവഭൃഥ സ്‌നാനത്തോടെ യജ്ഞം സമാപിക്കും . ക്ഷേത്രം ചെയര്‍മാന്‍ വി ലക്ഷ്മണന്‍, കണ്‍വീനര്‍ കെ.വി ഉദയപ്പന്‍, സെക്രട്ടറി കെ.ഡി അശോകന്‍, മാനേജര്‍ ആര്‍ വിജയപ്പന്‍, ട്രഷറര്‍ കെ വേണുഗോപാല്‍ എന്നിവര്‍ നേത്യത്വം നല്‍കി.