Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എസ്.എന്‍.ഡി.പി ശാഖ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
19/05/2022
എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ നേതൃത്വത്തില്‍ വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ശാഖാ സെക്രട്ടറി സി.എസ് ആഷ, വൈസ് പ്രസിഡന്റ് ശശി മാന്തറ, അനില്‍കുമാര്‍, സിനി ചിറ്റയില്‍, കാര്‍ത്തികേയന്‍, പ്രസന്ന ഇടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.