Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും: എന്‍ജിഒ യൂണിയന്‍ വിശദീകരണ യോഗം നടത്തി
17/05/2022
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള എന്‍ജിഒ യൂണിയന്‍ വൈക്കത്ത് നടത്തിയ വിശദീകരണയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ച് കേരള എന്‍ജിഒ യൂണിയന്‍ 26ന് നടത്തുന്ന ജില്ലാ മാര്‍ച്ചും ധര്‍ണയുടെ ഭാഗമായി വൈക്കത്ത് യൂണിറ്റ് വിശദീകരണ യോഗം നടത്തി. വൈക്കം സിവില്‍ സ്റ്റേഷനു സമീപത്തു നടന്ന പൊതുയോഗം എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ പ്രശാന്ത് വി സേനന്‍ അധ്യക്ഷത വഹിച്ചു. വി സജിമോന്‍, ജോയിന്റ് കണ്‍വീനര്‍ അശ്വതി പുരുഷന്‍, ജയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു.