Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ ജ്ഞാനക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
17/05/2022
തോട്ടകം ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 116-ാം നമ്പര്‍ തോട്ടകം ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. കലശപൂജ, കലശാഭിഷേകം, താലപ്പൊലി, പ്രഭാഷണം, പ്രസാദഊട്ട് എന്നിവയും നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി മണീട് സുരേഷ് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി പ്രമില്‍കുമാര്‍, ദിലീപ് ശാന്തി, അഭിറാം ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.ബി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.