Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനം സൗത്ത് പാടശേഖര നെല്ലുല്‍പാദക സമിതിക്ക് സ്വന്തമായി ഓഫീസായി
17/05/2022
തലയാഴം വനം സൗത്ത് പാടശേഖര നെല്ലുല്‍പാദക സമിതി സ്വന്തമായി നിര്‍മിച്ച ഓഫീസും ഗോഡൗണും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം വനം സൗത്ത് പാടശേഖര നെല്ലുല്‍പാദക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി പാടശേഖര സമിതി സ്വന്തമായി നിര്‍മിച്ച ഓഫീസും ഗോഡൗണും  സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാടശേഖരങ്ങളിലേക്ക് ആവശ്യമായ വളം, മറ്റു സാധനങ്ങള്‍, വിളവെടുപ്പ് സമയത്തുള്ള സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഓഫീസും ഗോഡൗണും നിര്‍മിച്ചത്. പ്രസിഡന്റ്  സിബിച്ചന്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കിരണ്‍ കാട്ടിശ്ശേരില്‍, സെക്രട്ടറി പ്രകാശന്‍ ചതുരത്തറ, ശിവദാസന്‍ പുതുപ്പറമ്പില്‍, ജനാര്‍ദ്ദനന്‍ പുത്തന്‍തറ, ഗോപിനാഥന്‍ പണ്ടാരച്ചിറ, ബാബുരാജ് പുലയന്‍തുരുത്ത്, ഷിബു തോട്ടുങ്കത്തറ, രാജേഷ് ആഞ്ഞിലിത്തറ എന്നിവര്‍ പ്രസംഗിച്ചു.