Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ മഴയില്‍ വൈക്കം ആര്‍ടിഒ ഓഫീസ് കെട്ടിടത്തിന്റെ ഷെയ്ഡ് നിലംപതിച്ചു
17/05/2022
ശക്തമായ മഴയില്‍ വൈക്കം ആര്‍ടിഒ ഓഫീസ് കെട്ടിടത്തിന്റെ ഷെയ്ഡ് അടര്‍ന്നുവീണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ജീപ്പിനു കേടുപാടുകള്‍ സംഭവിച്ച നിലയില്‍.

വൈക്കം: ശക്തമായ മഴയില്‍ വൈക്കം ആര്‍ടിഒ ഓഫീസ് കെട്ടിടത്തിന്റെ ഷെയ്ഡ് നിലംപതിച്ചു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ വകുപ്പിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോഴാണ് ഷെയ്ഡ് നിലം പതിച്ചത് അറിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ശുചിമുറിയുടെ മുകള്‍ഭാഗത്തു നിന്നും വലിയ രീതിയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണിരുന്നു. ഓഫീസ് മുറിയുടെ മുകള്‍ ഭാഗം പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി നൂറുകണക്കിന് ആള്‍ക്കാര്‍ വന്നു പോകുന്ന ഓഫീസ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നത് ജീവനക്കാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ച കെട്ടിടത്തില്‍ നിന്നും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ട അവസ്ഥയാണ് ആര്‍ടി ഓഫീസ്.