Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋതംബരാനന്ദ സ്വാമിക്ക് വല്യാറ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി
16/05/2022
ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ സ്വാമിക്ക് ഉദയനാപുരം വല്യാറ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണം.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 131-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറേമുറി ശാഖയുടെ നേതൃത്വത്തില്‍ ശ്രീ വല്യാറ ദേവീക്ഷേത്രത്തില്‍ ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ സ്വാമിജിയ്ക്ക് വരവേല്‍പ് നല്‍കി. മാടവന ജങ്ഷനില്‍ നിന്ന് സ്വാമിജിയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഗുരുപൂജ, പാദപൂജ, പാദ കാണിക്ക, അനുഗ്രഹ പ്രഭാഷണം എന്നിവ നടത്തി.. പറവൂര്‍ രാകേഷ് തന്ത്രി, കണ്ണന്‍ ശാന്തി ഉല്ലല, അബി ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശാഖായോഗം, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ കുടുംബ യൂണിറ്റ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.