Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജെ.എസ്.എസ് ജില്ലാ വാഹന പ്രചാരണ ജാഥ പര്യടനം തുടങ്ങി
16/05/2022
കേരളത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നിലപാടില്‍ പ്രതിഷേധിച്ച് ജെ.എസ്.എസ് ജില്ലാ സെക്രട്ടറി എസ്.എന്‍.ടി ബാബു നയിക്കുന്ന വാഹന പ്രചരണ ജാഥ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീതത്തോട് മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥ വൈക്കത്തു നിന്ന് പുറപ്പെട്ടു. ജില്ലാ സെക്രട്ടറി എസ്.എന്‍.ടി ബാബു ക്യാപ്റ്റനായുള്ള ജാഥയുടെ പ്രചാരണ പരിപാടി ബോട്ടുജെട്ടി മൈതാനിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീതത്തോട് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം ദേവസ്യ അധ്യക്ഷത വഹിച്ചു. ജെ.വൈ.എസ് ജില്ലാ സെക്രട്ടറി ഉമേഷ് കാരയില്‍, ജെ.എസ്.എസ് താലൂക്ക് സെക്രട്ടറി ഉത്തമന്‍, അനന്തന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, കുമരകം എന്നീ മേഖലകളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.