Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കുടുംബ സംഗമവും ആദരിക്കലും
16/05/2022
തെക്കേമുറി 1820-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും കുടുംബ സംഗമം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ. കെ.പി നാരായണപിളള ഉദ്ഘാടനം  ചെയ്യുന്നു.
 
വൈക്കം: പടിഞ്ഞാറ്റുംചേരി തെക്കേമുറി 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെയും തെക്കേനട 627-ാം നമ്പര്‍ വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കുട്ടനാട്ട് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഡോ. കെ.പി നാരായണപിളള സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എസ് മധു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, കരയോഗം പ്രസിഡന്റ് ബി ശശിധരന്‍, സെക്രട്ടറി എസ് പ്രതാപ്, വനിതസമാജം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, സെക്രട്ടറി ശ്രീജ രമേശ്, സി.പി നാരായണന്‍ നായര്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍  എന്നിവര്‍ പ്രസംഗിച്ചു. വിജയികളെ യൂണിയന്‍ പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അനുമോദിച്ചു. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചവരെ പരിപാടിയില്‍ ആദരിച്ചു.