Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാളത്തിന്റെ മഹത്വം പുതുതലമുറ തിരിച്ചറിയണം: ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി
16/05/2022
കേരള സാഹിത്യ സമാജത്തിന്റെ സംസ്ഥാന സാഹിത്യ സദസും പുരസ്‌കാര സമര്‍പ്പണ സമ്മേളനവും കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ സാഹിത്യത്തിന്റെ മൂല്യങ്ങള്‍ക്ക് കഴിയുമെന്ന് കേരള ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. വി.പി ജോയി. കേരള സാഹിത്യ സമാജത്തിന്റെ സംസ്ഥാന സാഹിത്യ സദസും പുരസ്‌ക്കാര സമര്‍പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭാഷയ്ക്കും ഇല്ലാത്ത സാഹിത്യ ഭംഗി മലയാളത്തിനുണ്ടെന്ന യാഥാര്‍ത്ഥ്യം പുതിയ തലമുറ തിരിച്ചറിയണം. മലയാണ്മയുടെ മഹത്വം ഓരോ വ്യക്തികള്‍ക്കും വെളിച്ചമാണ്. വായനയിലൂടെ അത് കൂടുതല്‍ അനുഭവപ്പെടാന്‍ കഴിയുമെന്നും ഡോ. വി.പി ജോയി കൂട്ടിച്ചേർത്തു. വൈക്കം സമൂഹം ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി ചടങ്ങിന്  ദീപം തെളിയിച്ചു. സംസ്ഥാന സെക്രട്ടറി പി.സോമന്‍ പിള്ള,  കവികളായ വൈക്കം രാമചന്ദ്രന്‍, ഡോ. നെടുമുടി ഹരികുമാര്‍, സംസ്ഥാന ട്രഷറര്‍ ഇടമന ദാമോദരന്‍ പോറ്റി, അരവിന്ദന്‍ കെ.എസ് മംഗലം, ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു, ഗാനരചിതാവ് അജീഷ് ദാസന്‍, അഡീ. ഡയറക്ടര്‍ വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, സാഹിത്യ സമാജം ജോയിന്റ് സെക്രട്ടറി  അഡ്വ. രശ്മി നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. രാധാകൃഷ്ണന്‍ നായര്‍, പി.ജി.എം നായര്‍ കാരിക്കോട്, ശശികുമാര്‍ എസ് പിള്ള എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.