Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് സെന്ററില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് തുടങ്ങി  
14/05/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് ക്ലാസ് തുടങ്ങി. എന്‍.എസ്.എസ് നായക സഭാംഗവും താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റുമായ എസ് മധു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ അയ്യേരി സോമന്‍, പി.എം രാധാകൃഷ്ണന്‍,  എന്‍ മധു, എച്ച്.ആര്‍  ഫാക്കല്‍റ്റി മെമ്പര്‍ അഡ്വ. പിള്ളൈ ജയപ്രകാശ്, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ കെ രാജാഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഏഴു ഭാഗങ്ങളായി നടക്കുന്ന ക്ലാസുകളില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ എന്ന വിഷയത്തെക്കുറിച്ച് യൂണിയന്‍ ഭരണസമിതി അംഗം പി ജി എം നായര്‍ ആദ്യ ക്ലാസ് നയിച്ചു. ഭാരതീയ ദമ്പതി സങ്കല്‍പം എന്ന വിഷയത്തില്‍ ദൂരദര്‍ശന്‍ ന്യൂസ് റീഡര്‍ എം.ജി മഞ്ജുള, കതിര്‍മണ്ഡപത്തിലേക്ക്, സ്നേഹപൂര്‍വം എന്നീ രണ്ടു വിഷയങ്ങളില്‍ കോട്ടയം എന്‍.എസ്.എസ് താലൂക്ക് എച്ച്.ആര്‍ ഫാക്കല്‍റ്റി മെമ്പര്‍ അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, എന്നിവര്‍ ക്ലാസ് എടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മൂന്നു വിഷയങ്ങളില്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. അരുണ്‍ പ്രതാപ്,  എന്‍.സി.ഇ.ആര്‍.ടി നാഷണല്‍ ട്രെയ്‌നര്‍ എന്‍.സി വിജയകുമാര്‍, വാഴൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.ജി ഹരികൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.  ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു നടക്കുന്ന അവലോകന യോഗത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.