Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഗമ്പൂഴിമനയിലെ സര്‍പ്പസങ്കേതത്തില്‍ പ്രതിഷ്ഠ നടത്തി
14/05/2022
വൈക്കം നാഗമ്പൂഴിമനയിലെ നാഗാരാധനാലയത്തില്‍ പ്രതിഷ്ഠിക്കാനുള്ള നാഗചൈതന്യങ്ങള്‍ തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിലവറയിലേക്ക് ഏഴുന്നള്ളിക്കുന്നു.

വൈക്കം: പുനര്‍നിര്‍മിച്ച വൈക്കം നാഗമ്പൂഴിമനയിലെ നാഗാരാധനാലയത്തില്‍ നാഗചൈതന്യങ്ങളുടെ പ്രതിഷ്ഠ നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ ഗണപതി ഹോമം, അനുജ്ഞാന പൂജ, തിമിലപ്പാണി എന്നിവയ്ക്കു ശേഷം ബാലാലയത്തില്‍ നിന്നും നാഗചൈതന്യങ്ങളെ നിലവറയിലേക്ക് ഏഴുന്നള്ളിച്ചു. താളവിദ്വാന്‍ തോരോഴി രാമകുറുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം എഴുന്നള്ളിപ്പിന് അകമ്പടിയേകി. പ്രതിഷ്ഠക്കുശേഷം നാഗചൈതന്യങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ദീപാരാധനയില്‍ നിരവധി ഭക്തര്‍ ദര്‍ശനം നടത്തി. നാഗമ്പൂഴിമന സുധാ അന്തര്‍ജനം, ജിതേഷ് നമ്പൂതിരി, ഹരി നമ്പൂതിരി, ദീപു നമ്പൂതിരി, കണ്ണന്‍ തിരുമേനി, വിനോദ് തിരുമേനി എന്നിവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മികരായി. ദീര്‍ഘകാലം ജീര്‍ണാവസ്ഥയിലായിരുന്ന മന പുനര്‍നിര്‍മിച്ചാണ് പ്രതിഷ്ഠ നടത്തിത്. വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുള്ള മനയാണിത്. ചുറ്റും കാവുകളാല്‍ നിറഞ്ഞ മന പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമാണ്.