Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാതിയുടെ പേരില്‍ വിദ്വേഷം സൃഷ്ടിക്കരുത്; പരസ്പര സ്‌നേഹം പങ്കുവെക്കണം: വെളളാപ്പളളി നടേശന്‍
13/05/2022
എസ്.എന്‍.ഡി.പി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖ നിര്‍മിച്ച ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും പ്രാര്‍ത്ഥനാലയ സമര്‍പ്പണവും യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതി പറയുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ജാതിയുടെ പേരില്‍ വിദ്വേഷം സൃഷ്ടിക്കാനോ കലഹിക്കാനോ പോകരുതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം 648-ാം നമ്പര്‍ മറവന്‍തുരുത്ത് ശാഖ പണികഴിപ്പിച്ച പ്രാര്‍ത്ഥനാലയത്തിന്റെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെയും സമര്‍പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം സ്‌നേഹിക്കാനും സൗഹാര്‍ദ്ദം പങ്കുവക്കാനും കഴിയണം. ഗുരുദേവന്‍ അതാണ് പഠിപ്പിച്ചത്. ഗുരുവിന്റെ വചനങ്ങളും ദര്‍ശനങ്ങളും സ്വായക്തമാക്കി സംഘടിച്ച് ശക്തരായി ജീവിത്തിന്റെ മുന്‍നിരയില്‍ എത്താന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യോഗം വൈസ് പ്രസിഡന്റ് പി.ടി മന്മദന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്‌കുമാര്‍, എന്‍.എസ്.എസ് സെക്രട്ടറി ഗോപകുമാര്‍, കെ.പി.എം.എസ് പ്രസിഡന്റ് സുശീലന്‍, മുഹിയിദ്ദീന്‍ ജുമാമസ്ജിദ് ഇമാം കെ.എ കമറുദ്ദീന്‍ മുസ്‌ലിയാര്‍, ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ ,വൈസ് പ്രസിഡന്റ് എന്‍.സി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.സി സുഗുണന്‍, മോഹനന്‍, ബെന്‍ഷാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.