Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഹൈജീനിക് കിറ്റുകള്‍ വിതരണം ചെയ്തു
13/05/2022
ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹൈജീനിക് കിറ്റ് വിതരണം സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ജോബി തോമസ് നിര്‍വഹിക്കുന്നു.

വൈക്കം: ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കത്ത് ഹൈജീനിക് കിറ്റുകള്‍ വിതരണം ചെയ്തു. റെഡ്‌ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ ഹൈജീനിക് കിറ്റ് വിതരണം ജില്ലാ ചെയര്‍മാന്‍ ജോബി തോമസ് നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ബ്രാഞ്ച് ചെയര്‍മാന്‍ പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 26 വാര്‍ഡിലെ യും ഹരിതകര്‍മസേന അംഗങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കമാണ് ഹൈജീനിക് കിറ്റുകള്‍ വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, റെഡ് ക്രോസ് ജില്ലാ വൈസ് ചെയര്‍മാന്‍ കെ.എസ് സുമേഷ്, താലൂക്ക് സെക്രട്ടറി ബിനു കെ പവിത്രന്‍, ട്രഷറര്‍ ജി പൊന്നപ്പന്‍, സി.ടി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.