Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു
13/05/2022
സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ ശര്‍ക്കരത്തറ തോടിനു സമീപം സംഘടിപ്പിച്ച ജലനടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തിലെ ശര്‍ക്കരത്തറ തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജലനടത്തം സംഘടിപ്പിച്ചു. തോടിന്റെ സമീപം സംഘടിപ്പിച്ച ജലനടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍, പഞ്ചായത്ത് അംഗങ്ങളായ വി.കെ ശ്രീകുമാര്‍, അനിയമ്മ അശോകന്‍, ദീപാ ബിജു, പഞ്ചായത്ത് സെക്രട്ടറി എല്‍ പ്രസന്നകുമാരി, കൃഷി ഓഫീസര്‍ ചൈതന്യ, അസി. എഞ്ചിനീയര്‍ അമ്മു, തൊഴിലുറപ്പ് അസി. എഞ്ചിനീയര്‍ അഖില, സിമി, ഇ.എന്‍ സാലിമോന്‍, കെ ചന്ദ്രമോഹന്‍, പി.ആര്‍ നടരാജപണിക്കര്‍, പി.കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.