Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാലായിരം വീടുകള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണത്തിന് ബക്കറ്റ് കബോസ്റ്റ് യൂണിറ്റ് ഒരുങ്ങുന്നു
13/05/2022
വൈക്കം നഗരസഭയിലെ കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ബക്കറ്റ് കബോസ്റ്റ് യൂണിറ്റ് വിതരണം നഗരസഭ ചെയര്‍ പേഴ്സണ്‍ രേണുകാ രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയില്‍പ്പെട്ട ഓരോ ഭവനങ്ങളിലെയും ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് നഗരസഭ ബക്കറ്റ് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പാക്കുന്നു. നഗരസഭയിലെ 26 വാര്‍ഡുകളില്‍പ്പെട്ട നാലായിരത്തോളം കുടുംബങ്ങള്‍ക്ക് ബക്കറ്റ് കബോസ്റ്റ് യൂണിറ്റുകള്‍ നല്‍കും. ഒരു യൂണിറ്റില്‍ അടപ്പോടുക്കൂടിയ രണ്ട് ബക്കറ്റ്, ബെയ്‌സണ്‍, ചകിരി ചോറ്, ഇനാക്കുലം മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് സൗജന്യമായി ഓരോ കുടുംബങ്ങള്‍ക്കും നല്‍കുന്നത്. ഒരു യൂണിറ്റിന് ആയിരം രൂപയാണ് ചെലവ്. ആദ്യഘട്ടം നടപ്പാക്കുന്നതിന് ഇരുപത്തിയാറു ലക്ഷത്തി അമ്പത്തായ്യായിരം രൂപയാണ് ചെലവ്. പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം  ഒന്നാം വാര്‍ഡില്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, പ്രീതാ രാജേഷ്, കെ.പി സതീശന്‍, ബി രാജശേഖരന്‍, പി.ഡി ബിജിമോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.അജിത്ത്, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.