Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകവാതക വിലവര്‍ധന: കെ.എസ്.കെ.ടി.യു പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
12/05/2022
പാചകവാതക വിലവര്‍ധനവിനെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റി വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണാസമരം ഏരിയാ കമ്മിറ്റി അംഗം ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാചകവാതക വിലവര്‍ധനവിനെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റി വൈക്കം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. മഹിളാ സബ് കമ്മിറ്റി അംഗം തങ്കമ്മണി മോഹന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ എക്‌സി. അംഗം കെ.എന്‍ നടേശന്‍, ഏരിയാ സെക്രട്ടറി ഒ.എം ഉദയപ്പന്‍, മഹിളാ സബ് കമ്മിറ്റി അംഗങ്ങളായ വത്സല ഓമനക്കുട്ടന്‍, ബീനാകുമാരി, അന്നക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.