Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പാദുകം വയ്പ് ചടങ്ങ് നടത്തി
12/05/2022
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി കാശാങ്കോടത്തു ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ഉപദേവത ക്ഷേത്രങ്ങളുടെ പാദുകം വയ്പ് ചടങ്ങ്.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പുനര്‍നിര്‍മിക്കുന്ന ഉപദേവത ക്ഷേത്രങ്ങളുടെ പാദുകം വയ്പ് ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. ശാസ്താവ്, സുബ്രഹ്മണ്യന്‍, ഭുവനേശ്വരി, ഘണ്ഠാകര്‍ണന്‍, ബ്രഹ്മരക്ഷസ് എന്നീ ഉപദേവതകള്‍ക്കാണ് ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി ആലയങ്ങള്‍ നിര്‍മിക്കുന്നത്. തന്ത്രി കാശാങ്കോടത്ത് ശങ്കരന്‍ പോറ്റി, ക്ഷേത്രം മേല്‍ശാന്തി ടി.എന്‍ രാധാക്യഷ്ണന്‍ എന്നിവരും കാര്‍മികരായിരുന്നു. രാവിലെ അഭിഷേകം, ഉഷപൂജ എന്നിവയ്ക്കു ശേഷമാണ് പാദുകം വയ്പ് ചടങ്ങ് നടത്തിയത്. ക്ഷേത്രം ചെയര്‍മാന്‍ വി ലക്ഷ്മണന്‍, കണ്‍വീനര്‍ കെ.വി ഉദയപ്പന്‍, സപതി ജയകുമാര്‍, ശില്‍പി ശേഖര്‍ പൊന്‍കുന്നം, ക്ഷേത്രം സെക്രട്ടറി കെ.ഡി അശോകന്‍, മാനേജര്‍ ആര്‍ വിജയപ്പന്‍, ട്രഷറര്‍ കെ വേണുഗോപാല്‍, ധീവരസഭ ജില്ലാ സെക്രട്ടറി വി.എം ഷാജി എന്നിവര്‍ നേത്യത്വം നല്‍കി.