Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കി
12/05/2022
വെസ്റ്റേണ്‍ കണ്‍ട്രോള്‍ ഓട്ടോമേഷന്‍ ചെയര്‍മാന്‍ കെ.ആര്‍ മനോജ് മറവന്‍തുരുത്ത് പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സ്വന്തം ചെലവില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ഒരു മെമ്പറായി നിന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നാല്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും നിങ്ങളില്‍ ഒരാളായി നിന്നുകൊണ്ട് ചെയ്യുമെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. മറവന്‍തുരുത്ത് പഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെസ്റ്റേണ്‍ കണ്‍ട്രോള്‍ ഓട്ടോമേഷന്‍ സ്ഥാപനത്തിന്റെ ചെയര്‍മാനും നാട്ടുകാരനുമായ കെ.ആര്‍ മനോജ് സ്വന്തം ചെലവില്‍ നടപ്പാക്കിയ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സീമ ബിനു, പി.കെ മല്ലിക, ബിന്ദു പ്രദീപ്, വെസ്റ്റേണ്‍ കണ്‍ട്രോള്‍ ഓട്ടോമേഷന്‍ ചെയര്‍മാന്‍ കെ.ആര്‍ മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിറ്റി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, സി സുരേഷ് കുമാര്‍, മോഹന്‍ കെ തോട്ടുപുറം, കെ.എസ് ബിജുമോന്‍, ബി ഷിജു, ഗീതാ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.