Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യൂ) മലപ്പുറം ജില്ലാ പ്രവര്‍ത്തകയോഗം
13/04/2016
കെ.ജെ.യൂ മലപ്പുറം ജില്ലാ പ്രവര്‍ത്തകയോഗം കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യൂ) മലപ്പുറം ജില്ലാ പ്രവര്‍ത്തകയോഗം ചെമ്മാട് റെസ്റ്റ് ഹൗസില്‍ വച്ചുനടന്നു. പി.എ.രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധിയും ആരോഗ്യസുരക്ഷാ പദ്ധതികളും അക്രഡിറേറഷന്‍ അടക്കമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി പത്രപ്രവര്‍ത്തകരുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് മലപ്പുറം ജില്ലയില്‍ മേഖാടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായി പി.എ രാഘവന്‍ മാസ്റ്റര്‍ (പ്രസിഡന്റ്) സി.എം.കെ.മുഹമ്മദ് (സെക്രട്ടറി), എം.ഡി.കുഞ്ഞുമൊയ്തീന്‍ തെയ്യാല, അലവി കുട്ടി (വൈസ് പ്രസിഡന്റുമാര്‍), എ.എം.റഫീര്‍ ഉള്ളണം, പി.ഗിരീഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.പി.വാവ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.