Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍നിര്‍മിച്ച വൈക്കം നാഗമ്പൂഴിമനയിലെ പ്രതിഷ്ഠ വെള്ളിയാഴ്ച 
11/05/2022
പുനര്‍നിര്‍മിച്ച വൈക്കം നാഗമ്പൂഴിമനയിലെ നാഗാരാധനാലയം.

വൈക്കം: കേരളത്തിലെ അറിയപ്പെടുന്ന കാവുകളില്‍ ഒന്നായ, പുനര്‍നിര്‍മിച്ച വൈക്കം നാഗമ്പൂഴിമനയിലെ പ്രതിഷ്ഠ മെയ്‌ 13ന് നടക്കും. വൈക്കം -ഉദയനാപുരം ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുള്ള മനയാണിത്. വൈക്കം ക്ഷേത്രത്തിന്റെയും ഉദയനാപുരം ക്ഷേത്രത്തിന്റെയും മധ്യഭാഗത്തായി വൈക്കം-എറണാകുളം റോഡില്‍ വലിയകവലയ്ക്കു സമീപമാണ് മന സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ ഭൂമിയുടെ രക്ഷകരായി നാഗങ്ങളെ ആരാധിക്കുന്നതാണ് ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍. ചുറ്റും കാവുകളാല്‍ നിറഞ്ഞ മന പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്. നിലവറയില്‍ പൂജ നടത്തുന്ന ആചാരമാണിവിടെ. പ്രധാന ആരാധന മൂര്‍ത്തികള്‍ നാഗരാജവും നാഗയക്ഷിയുമാണ്. ദീര്‍ഘകാലം ജീര്‍ണാവസ്ഥയിലായിരുന്ന മന പുനര്‍നിര്‍മിച്ച് പ്രതിഷ്ഠ നടത്തുകയാണ്. പഴയ ഇല്ലത്തിന്റെ കണക്കുകളും ഭംഗിയും കൈവിടാതെ തച്ചുശാസ്ത്ര വിധി പ്രകാരമാണ് മന പുനര്‍നിര്‍മിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ആറിനും എട്ടിനും ഇടയിലുള്ള സമയത്ത് നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തും. രാവിലെ ആറിന് ബാലാലയത്തില്‍ നിന്നും നിലവറയിലേയ്ക്ക് പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ഏഴുന്നള്ളിക്കും. പ്രതിഷ്ഠയ്ക്കു ശേഷം നൂറുംപാലും വിശേഷാല്‍ പഞ്ചവാദ്യവും നടക്കും.