Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവ ശ്രീ ശാരദാദേവി ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ മഹോത്സവം തുടങ്ങി
11/05/2022
എസ്.എന്‍.ഡി.പി യോഗം കുടവെച്ചൂര്‍ സ്രാമ്പിമറ്റം ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ശ്രീ ശാരദാദേവീ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം കുടവെച്ചൂര്‍ സ്രാമ്പിമറ്റം ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ, ശാരദാദേവി ക്ഷേത്രങ്ങളുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ  മഹോത്സവം തുടങ്ങി. ഉത്സവാഘോഷത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ഉത്സവം വെള്ളിയാഴ്ച സമാപിക്കും. ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി സുരേഷ് മണീട്, ക്ഷേത്രം മേല്‍ശാന്തി പ്രജേഷ് ഇടയാഴം എന്നിവര്‍ കലശപൂജ, കലശാഭിഷേകം ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് പ്രസാദം ഊട്ടും നടത്തി. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.പി വിജയന്‍, സെക്രട്ടറി പി.എന്‍ ജനാര്‍ദനന്‍, വൈസ് പ്രസിഡന്റ് പി.എന്‍ കുഞ്ഞുമണി, യൂണിയന്‍ കമ്മിറ്റി അംഗം എസ്.പി ഷാജി എന്നിവര്‍ നേത്യത്വം നല്‍കി. വ്യാഴാഴ്ച രാവിലെ കലശാഭിഷേകം, ഉച്ചക്ക് 12.30 ന് പ്രസാദം ഊട്ട്, വൈകിട്ട് നാടകം എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ കലശപൂജ, കലശഭിഷേകം, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് താലപ്പൊലി എന്നിവയും നടക്കും.