Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തില്‍ സമ്പൂര്‍ണ ജല ശുചിത്വയജ്ഞ പരിപാടി തുടങ്ങി
11/05/2022
തലയാഴം പഞ്ചായത്തില്‍ സമ്പൂര്‍ണ ജല ശുചിത്വ യജ്ഞ പരിപാടി പഞ്ചായത്ത പ്രസിഡന്റ്  ബി.എന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം ജലനടത്തം പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തില്‍ സമ്പൂര്‍ണ ജല ശുചിത്വ യജ്ഞ പരിപാടികള്‍ തുടങ്ങി. ഉള്‍നാടന്‍ തോടുകള്‍ ജെ.സി.ബി ഉപയോഗിച്ച് ശുചീകരിച്ച് നീരൊഴുക്കിന് വഴിച്ചാല്‍ ഒരുക്കും. ജല സ്രോതസ്സുകളില്‍ നിന്നും സാംപിള്‍ ശേഖരിച്ച്  ജല പരിശോധന നടത്തും. പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള ജലാശയങ്ങളില്‍ നിന്നും ജലം ശേഖരിച്ച് ഗുണമേന്മ വിലയിരുത്തും. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം എട്ടാം വാര്‍ഡില്‍ പഞ്ചായത്ത ്്രപസിഡന്റ്  ബി.എന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിനി സാലി അധ്യക്ഷത വഹിച്ചു. കെ.എസ് പ്രീജുമോന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് പി.ദാസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഹരിദാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മധു, മെമ്പര്‍മാരായ കെ ബിനിമോന്‍, ജെല്‍സി സോണി, കൊച്ചുറാണി, പഞ്ചായത്ത് സെക്രട്ടറി ശാലിനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.