Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കിസാന്‍ സഭയുടെ പ്രതിഷേധം
11/05/2022
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സിപിഐ ജില്ലാ എക്‌സി. അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ കിസാന്‍സഭ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡല്‍ഹിയിലെ സമരത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, രാസവളം, പെട്രോള്‍, പാചകവാതകം  എന്നിവയുടെ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വൈക്കം ടൗണില്‍ പ്രകടനം നടത്തിയ ശേഷം തുടങ്ങിയ സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ രമേശന്‍, കെ.സി ഗോപാലക്യഷ്ണന്‍ നായര്‍, യു മോഹനന്‍, പി.ജി ബേബി, സി.കെ പ്രശോഭനന്‍, ലേഖ ശ്രീകുമാര്‍, ശോഭനാകുമാരി, സിന്ധു മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമര ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, രാസവളത്തിന്റെ വിലവര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സിപിഐ ജില്ലാ എക്‌സി. അംഗം ജോണ്‍ വി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.  കെ.എം സുധര്‍മന്‍ അധ്യക്ഷത വഹിച്ചു. അനി ചെള്ളാങ്കല്‍, കെ.എം മുരളിധരന്‍, പി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.