Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക പരിശീലകരുടെ സഹവാസ ക്യാമ്പിന് തുടക്കമായി
10/05/2022
വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ആരംഭിച്ച അധ്യാപക വിദ്യാര്‍ഥി സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പിജിഎം നായര്‍ നിര്‍വഹിക്കുന്നു.

വൈക്കം: ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പുത്തന്‍ തലമുറയ്ക്ക് മൂല്യബോധമുള്ള വിദ്യാഭ്യാസം നല്‍കുക വഴി സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കാന്‍ അധ്യാപക സമൂഹത്തിന് കഴിയണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പിജിഎം നായര്‍ കാരിക്കോട്. വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന അധ്യാപക പരിശീലകരുടെ സമൂഹ സമ്പര്‍ക്ക സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 50 അധ്യാപക പരിശീലകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. പ്രിന്‍സിപ്പാള്‍ എം സേതു അധ്യക്ഷത വഹിച്ചു. സൗമ്യ എസ് നായര്‍ ആണ് ക്യാമ്പ് കോ-ഓഡിനേറ്റര്‍. ക്യാമ്പിന്റെ ഭാഗമായി ഒറിഗാമി, പപ്പറ്ററി നിര്‍മാണം, ഷോര്‍ട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി, നാടകകളരി, നിയമാവബോധം, സെമിനാര്‍, ബിരിയാണി ചലഞ്ച്, ശില്‍പശാലകള്‍, സോപ്പ് അനുബന്ധ ഉല്‍പന്ന നിര്‍മാണം, പാചക മത്സരം, നാടന്‍പാട്ട് പരിശീലന കളരി, ശാസ്ത്രവിസ്മയ പരീക്ഷണങ്ങള്‍, ചിരട്ട ഉല്‍പന്നനിര്‍മാണ പരിശീലനം, ബുക്ക് ബൈന്റിങ്, ശ്രമദാനം, സ്‌കൂള്‍ സൗന്ദര്യവല്‍കരണം, ജൈവ പാര്‍ക്ക് നിര്‍മാണം, കഥാരചന ക്യാമ്പ്, യോഗ മെഡിറ്റേഷന്‍, സാംസ്‌കാരിക പരിപാടി, മോക്ക് പാര്‍ലമെന്റ്, സോദാഹരണ നൃത്താവിഷ്‌കാരം, പ്രസംഗ-ഡിബേറ്റ് പരിശീലനം, ഫീള്‍ഡ് ട്രിപ്പ്, ചലച്ചിത്രം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസ വിചക്ഷണര്‍, അധ്യാപകര്‍, പരിശീലകര്‍, മന്ത്രിമാര്‍, നിയമജ്ഞര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, കലാകാരന്‍മാര്‍, കായിക താരങ്ങള്‍, സാഹിത്യ നായകര്‍, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കുന്നുണ്ട്.