Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്കായി ആശ്രമം സ്‌കൂളില്‍ നൃത്ത പരിശീലന കളരി
10/05/2022
വൈക്കം ആശ്രമം സ്‌കൂളില്‍ നൃത്താചാര്യന്‍ ആര്‍.എല്‍.വി ആനന്ദ് നയിക്കുന്ന നൃത്ത ശില്‍പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിന്റെ തനതുകലകളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ കലകള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നൃത്ത ശില്‍പശാലയ്ക്ക് ആശ്രമം സ്‌കൂളില്‍ തുടക്കമായി. നാലു നാള്‍ നീളുന്ന നൃത്തപരിശീലനത്തിന് പ്രമുഖ നൃത്താചാര്യന്‍ ആര്‍.എല്‍.വി ആനന്ദ് നേതൃത്വം നല്‍കും. എതു പ്രായത്തില്‍പ്പെട്ട കുട്ടികള്‍ക്കും നൃത്തത്തിന്റെ പുതിയ ചലനങ്ങളും സംഗീതവും അഭ്യസിക്കാം. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുത രതീഷ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ആര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ആര്‍ ബിജി, ആര്‍.എല്‍.വി ആനന്ദ്, സാബു കോക്കാട്ട്, ഗിരിജ കുമാരി, സിജി, എം.കെ മഹേഷ്, അഞ്ജലി വി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.