Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാലുപതിറ്റാണ്ട് മുമ്പത്തെ ഓര്‍മകള്‍ പങ്കിട്ട് ബ്രഹ്മമംഗലം ഹൈസ്‌കൂളില്‍ സഹപാഠികളുടെ സംഗമം
10/05/2022
ബ്രഹ്മമംഗലം ഹൈസ്‌കൂളില്‍ 1979-80 ബാച്ചില്‍ എസ്എസ്എല്‍സി പഠിച്ചവര്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍.
 
തലയോലപ്പറമ്പ്: നാലുപതിറ്റാണ്ടിനു ശേഷവും സൗഹൃദം നഷ്ടപ്പെടാത്ത സഹപാഠികളുടെ സംഗമം അവിസ്മരണീയമായി. ബ്രഹ്മമംഗലം ഹൈസ്‌കൂളില്‍ നിന്നും 42 വര്‍ഷം മുന്‍പ് പഠിച്ചിറങ്ങിയവരുടെ ഒത്തുചേരലില്‍ പഴയകാല ഓര്‍മകള്‍ ഓരോരുത്തരും ഓര്‍ത്തെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ പാറി നടന്നിരുന്ന കളി മുറ്റവും ക്ലാസ് മുറികളും എല്ലാം കണ്ടപ്പോള്‍ അവരുടെ മനസ്സുകള്‍ ആ പഴയ കുട്ടിക്കാലത്തേക്കു തിരിച്ചുപോയി. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതും കളിച്ചതും കുസൃതി കാട്ടിയതുമെല്ലാം ഒരിക്കല്‍ കൂടി ഓര്‍മകളിലെത്തി. പ്രായത്തില്‍ വാര്‍ധക്യം ബാധിച്ചെങ്കിലും മനസിലും സൗഹൃദത്തിലും അതുണ്ടായില്ല. പലരും പരസ്പരം തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടി. കൂലിപണിക്കാര്‍, പ്രവാസികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അവരുടെ ജീവിത അനുഭവങ്ങള്‍ പങ്കുവച്ചു. 1979-80 ബാച്ചില്‍ എസ്എസ്എല്‍സി പഠിച്ച 75 പേരാണ് ആ പഴയ വിദ്യാലയ മുറ്റത്ത് ഒത്തു ചേര്‍ന്നത്. അന്നത്തെ 10 അധ്യാപകരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പ്രായം മറന്ന് ഒരോരുത്തരും കുട്ടികളായി മാറി. കണ്‍വീനര്‍ പത്മകുമാര്‍, ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ റജിസ്റ്റര്‍ പരിശോധിച്ച് അഡ്രസ് സംഘടിപ്പിച്ച് മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇത്രയും പേരെ കണ്ടെത്തിയത്. ഇനി വീണ്ടും കാണാം എന്നു പറഞ്ഞാണ് എല്ലാവരും മടങ്ങിയത്.