Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ ജല ശുചിത്വ യജ്ഞം: ജലാശയങ്ങളിലെ വെള്ളത്തിന്റെ പരിശോധന തുടങ്ങി
10/05/2022
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ 17-ാം വാര്‍ഡില്‍ ജലാശയങ്ങളിലെ വെള്ളം ശേഖരിച്ച് ഗുണമേന്മ പരിശോധിക്കുന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ 17-ാം വാര്‍ഡില്‍ ജല പരിശോധന നടത്തി. മൂകാംബിക കുളം, അന്ധകാരത്തോടിന്റെ കൈവഴി, കൊട്ടച്ചിറതോട്, മില്ലിങ്കല്‍ തോട് എന്നീ ജലാശയങ്ങളില്‍ നിന്നും ജലം ശേഖരിച്ചു. നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം ഈ ജലാശയങ്ങളിലെ തെളിനീരിന്റെ മാലിന്യങ്ങളും ഗുണമേന്മയും പഠനം നടത്തി ബന്ധപ്പെട്ട വകുപ്പിന് സമര്‍പ്പിക്കും. ജല സാംപിള്‍ പരിശോധന വാര്‍ഡ് കൗണ്‍സിലര്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. നഗരസഭ ഓവര്‍സിയര്‍ സൗമ്യ ജനാര്‍ദ്ദനന്‍, വാര്‍ഡ് പ്രതിനിധികളായ ഇ.എന്‍ ഹര്‍ഷകുമാര്‍, കെ.വി ജീവരാജന്‍, ഷാജി വല്ലുത്തറ, ജി ശ്രീഹരി, ബി രമേശ് കുമാര്‍, എ.ആര്‍ സതീശന്‍, എം.കെ കൃഷ്ണകുമാരി എന്നിവര്‍ പങ്കെടുത്തു.