Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയുടെ കായലോര കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി
09/05/2022
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കായലോര കപ്പേളയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് തിരുസ്വരൂപം പ്രദക്ഷിണത്തിന് എഴുന്നളളിക്കുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കായലോര കപ്പേളയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. വൈകിട്ട് തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നിന്നും കായലോരത്തെ കപ്പേളയിലേയ്ക്ക് കന്യാമറിയത്തിന്റെ തിരുസ്വരൂപം ഏഴുന്നളളിച്ചു. ഇടവകയിലെ വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു.വാദ്യമേളങ്ങളും പട്ടുകുടകളും പൊന്‍വെളളികുരിശ്ശുകളും പ്രദക്ഷിണത്തിന് ഭക്തിപകര്‍ന്നു. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി നടുവത്തുശ്ശേരി സഹകാര്‍മികനായി. പ്രദക്ഷിണത്തിന് കൈക്കാരന്‍മാരായ സാബു ഭൂതവേലില്‍, വര്‍ഗീസ് കണിയാംതറ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളി, പ്രസുദേന്തി ലിനി ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.