Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയ്യന്നൂര്‍-മാധ്യമ പ്രവര്‍ത്തകര്‍ ഇന്നും അവഗണന നേരിടുന്നു സി.കൃഷ്ണന്‍ എം.എല്‍.എ.
13/04/2016

കണ്ണൂര്‍ : ജനാധിപത്യത്തിന്റെ കാവലാളായ പത്ര-മാധ്യമ പ്രവര്‍ത്തകര്‍ ഇന്നും അവഗണന പേറുകയാണ്. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് സി.കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പയ്യന്നൂര്‍ ടോപ്പ്‌ഫോം ഓഡിറേറാാറിയത്തില്‍ വച്ചു നടന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്യമായ വേതനമോ പരിഗണനയോ പത്രസ്ഥാപനങ്ങള്‍ ഇവര്‍ക്കു നല്കുന്നില്ല. എന്നിട്ടും സമയകാലങ്ങള്‍ നോക്കാതെ തങ്ങളുടെ ഉത്തരവാദിത്വം നിറവേററുന്നവരാണ് പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍. നമ്മുടെ വാര്‍ത്താ സംവിധാനങ്ങളുടെ നെടുംതൂണാണിവര്‍. അവരെ മറക്കുന്നത് സംസ്‌ക്കാരത്തോട് ചെയ്യുന്ന ക്രൂരതയാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമിടയില്‍ വാര്‍ത്തകള്‍ കണ്ടെത്തുന്നവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തണമെന്നും സി.കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സ്വാഗതസംഗം ചെയര്‍മാനും പയ്യന്നൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാനുമായ പി.വി.കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കോവല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ സി.വി ബാലകൃഷ്ണന്‍, വി.വി.രവീന്ദ്രന്‍ നായനാര്‍ എന്നിവരെയും വൈക്കം നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസിനെയും ആദരിച്ചു. അഡ്വ.ഡി.കെ.ഗോപിനാഥ്, കെ.ടി.സഹദുള്ള, എന്‍.കെ.ഭാസ്‌ക്കരന്‍, കെ.യൂ.വിജയകുമാര്‍, വി.വി.രവീന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു തോമസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീനി ആലക്കോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മാധ്യമധര്‍മ്മവും നിയമങ്ങളും എന്ന വിഷയത്തെകുറിച്ച് നടന്ന സെമിനാറില്‍ ടി.വി മദനന്‍ നേതൃത്വം നല്കി. കെ.ജെ.യു ജില്ലാ ഭാരവാഹികളായി എം.രാമകൃഷ്ണന്‍ (പ്രസിഡന്റ്), ശ്രീനി ആലക്കോട് (സെക്രട്ടറി), ടി.വി.വിജയന്‍ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. പീറ്റര്‍ ഏഴിമല സ്വാഗതം ആശംസിച്ചു.