Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ട്രസ്റ്റ് വൈക്കത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും
09/05/2022
ഉല്ലല ഓംകാരേശ്വര ദേവസ്വം ധര്‍മ സ്ഥാപന ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗ ബജറ്റ് സമ്മേളനം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ദേവസ്വം ധര്‍മസ്ഥാപന ട്രസ്റ്റ് വൈക്കം ടൗണില്‍ കച്ചേരിക്കവലയ്ക്ക് സമീപം വാങ്ങിയ സ്ഥലത്ത് രണ്ടു കോടി രൂപ ചെലവില്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗ ബജറ്റ് സമ്മേളനം തീരുമാനിച്ചു. ട്രസ്റ്റ് നടപ്പാക്കാന്‍ പോകുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് വിശദീകരിച്ചു. സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ശുചീകരണം, ആരോഗ്യ പരിപാലനം എന്നിവയ്ക്കായി ബഡ്ജറ്റില്‍ പ്രത്യേകം തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഓംകാരേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് രമേഷ് പി ദാസ്, ട്രഷറര്‍ കെ.വി പ്രകാശന്‍, ജോയിന്റ് സെക്രട്ടറി കെ.എസ് സാജു കോപ്പുഴ, പി.ടി നടരാജന്‍, പ്രസന്ന ഇടശ്ശേരില്‍, കെ.എസ് പ്രീജു, പി.ആര്‍ തിരുമേനി, ടി.ഡി സുഖലാല്‍, പി.പി സന്തോഷ്, വി.വി ഷാജി, എന്‍.എന്‍ പവനന്‍, ടി.എസ് സജീവ്, എം.കെ ദിനമണി, ആചാര്യ തങ്കമ്മ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.