Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഭൂതങ്കേരില്‍ ധര്‍മശാസ്താ സേവാസംഘം വാര്‍ഷികം ആഘോഷിച്ചു
09/05/2022
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ സേവാസംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ സേവാസംഘത്തിന്റെ 21-ാമത്‌ വാര്‍ഷികവും കുടുംബസംഗമവും നടത്തി. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.വി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ട്രെയ്‌നര്‍ കെ.പി അജേഷ് ബോധവല്‍കരണ ക്ലാസ് നയിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, സംഘം സെക്രട്ടറി എ.ഡി അശോകന്‍, ശാഖാ പ്രസിഡന്റ് എം.എസ് സനല്‍കുമാര്‍, സെക്രട്ടറി എന്‍.ആര്‍ മനോജ്, സംഘം ജോയിന്റ് സെക്രട്ടറി എം.എസ് മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, വാര്‍ഷിക റിപ്പോര്‍ട്ട് കണക്ക് അവതരണം എന്നിവ നടത്തി.