Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുസ്രോതസ്സ് കുടുംബയൂണിറ്റ് വാര്‍ഷികവും കുടുംബ സംഗമവും നടത്തി
08/05/2022
എസ്.എന്‍.ഡി.പി യോഗം ടൗണ്‍ നോര്‍ത്ത് ശാഖയിലെ ഗുരുസ്രോതസ്സ് കുടുംബയൂണിറ്റ് വാര്‍ഷികാഘോഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്.എന്‍.ഡി.പി യോഗം ടൗണ്‍ നോര്‍ത്ത് ശാഖയിലെ ഗുരുസ്രോതസ്സ് കുടുംബയൂണിറ്റിന്റെ കുടുംബയോഗവും വാര്‍ഷിക സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.കെ വിജയപ്പന്‍, യൂണിറ്റ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിഷാരത്ത്, കണ്‍വീനര്‍ അനഘ അജികുമാര്‍, വൈസ് പ്രസിഡന്റ് ലൈല ബാലക്യഷ്ണന്‍, അനിലാത്മജന്‍, ലേഖ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം ആചാര്യ തങ്കമ്മ മോഹനന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.