Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.വൈ.എഫ് അതിജീവന യാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി
08/05/2022
നാഷണല്‍ സ്റ്റുഡന്റ് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിജീവന യാത്രയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണ സമ്മേളനം എ.ഐ.എസ്.എസ്.ഒ വര്‍ക്കിങ് പ്രസിഡന്റ് രാജന്‍ അക്കരപ്പാടം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നാഷണല്‍ സ്റ്റുഡന്റ് യൂത്ത് ഫ്രണ്ടിന്റെ നേത്യത്വത്തിലുള്ള അതിജീവന യാത്രയ്ക്ക് വൈക്കം ഹെഡ് ഓഫീസ് പടിക്കല്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റനും സംസ്ഥാന ജനറല്‍ സെക്രട്ടറിയിമായ ശ്രീജ സുനിലിന്റെ നേത്യത്വത്തിലാണ് വാഹന ജാഥ. എ.ഐ.എസ്.എസ്.ഒ വര്‍ക്കിങ് പ്രസിഡന്റ് രാജന്‍ അക്കരപ്പാടം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണം പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സി.ജെ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കെ ക്യഷ്ണന്‍കുട്ടി, മന്നാര്‍ വിജയന്‍, മോഹന്‍ദാസ്, രുദ്രന്‍, അഡ്വ. ജയദീപ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.