Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഴുവന്‍ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റും: മന്ത്രി കെ രാജന്‍
07/05/2022
കുലശേഖരമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു.

വെച്ചൂര്‍: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിച്ച് ഭൂരഹിതരായ മുഴവന്‍ ജനങ്ങളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുമെന്ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. വൈക്കം താലൂക്കിലെ ഭൂരഹിതര്‍ക്കുള്ള പട്ടയ വിതരണവും നിര്‍മാണം പൂര്‍ത്തീകരിച്ച വെച്ചൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വെച്ചൂര്‍ രുഗ്മിണി ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലായി 31 എല്‍എ പട്ടയങ്ങളും, 26 എല്‍ടി പട്ടയങ്ങളും, 28 മിച്ചഭൂമി പട്ടയങ്ങളും, 5 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടെ 90 പട്ടയങ്ങള്‍ വിതരണം ചെയ്തു. സി.കെ ആശ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. വെച്ചൂരിന്റെ ഹൃദയഭാഗത്ത് 44 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ പ്രായമായവര്‍ക്കും, അംഗപരിമിതര്‍ക്കും പ്രയാസം കൂടാതെ കടന്നു ചെല്ലാന്‍ സാധിക്കുന്ന സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഹൈമി ബോബി, പി സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. നിര്‍മാണം പൂര്‍ത്തീകരിച്ച കുലശേഖരമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമ ബിനു, തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍, മനു സിദ്ധാര്‍ത്ഥന്‍, ടി.എസ് താജു എന്നിവര്‍ പ്രസംഗിച്ചു.