Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു
07/05/2022
ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സഹദേവനെയും ഭാര്യ ബിന്ദുവിനെയും പോലീസ് അറസ്റ്റ് ചെയ്തേപ്പാള്‍ (ഇന്‍സൈറ്റില്‍ സഹദേവന്‍, ഭാര്യ ബിന്ദു).

വൈക്കം: ഇടപാടുകാരെ കബളിപ്പിച്ച് കുടുംബ സമേതം മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം എസ്.എന്‍ ഫിനാന്‍സ് സ്ഥാപന ഉടമ സഹദേവന്‍, ഭാര്യ ബിന്ദു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ സഹദേവനും കുടുംബവും ഒളിവില്‍ കഴിയുന്നതായി പോീസിനു വിവരം ലഭിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോലീസ് സഹദേവനെയും ഭാര്യയെയും സ്റ്റേഷനില്‍ എത്തിച്ചത്. ടി.വി പുരത്തു നിന്ന് പോലീസ് വിളിച്ചു വരുത്തിയ പരാതിക്കാരനായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സഹദേവനും ഭാര്യ ബിന്ദുവും അയല്‍ക്കാരനായ ടി.വി പുരം തൈമുറിയില്‍ അശോകനെ കബളിപ്പിച്ച് ആധാരം സഹകരണ ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിച്ചിരുന്നു. സഹദേവന്‍ ആധാരം തിരികെ എടുത്തു നല്‍കാതെ കുടുംബസമേതം മുങ്ങിയതിനെ തുടര്‍ന്ന് അശോകന്‍ ജീവനൊടുക്കിയിരുന്നു. ഗൃഹനാഥന്‍ മരണപ്പെട്ടതിനു പിന്നാലെ നിരവധി പേരാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നത്. വൈക്കം സി.ഐ കൃഷ്ണന്‍ പോറ്റി, എസ്.ഐ അജ്മല്‍ ഹുസൈന്‍, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.