Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴ പുനർജനി പദ്ധതി: ചെമ്പ് പഞ്ചായത്തില്‍ തോടുകളുടെ ശുചീകരണം തുടങ്ങി
06/05/2022
പുഴ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്തില്‍ മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട തോടുകളുടെ ശുചീകരണം പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ പുഴ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്തിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ മൂവാറ്റുപുഴയാറിന്റെ കൈവഴികള്‍ ശുചീകരണം തുടങ്ങി. കാലവര്‍ഷകെടുതിയെ അതിജീവിക്കാനും വെളളപ്പൊക്കത്തെ തടയാനും ലക്ഷ്യം വച്ചുകൊണ്ടുള്ള ജോലികളാണ് ആരംഭിച്ചത്. മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട ഉള്‍നാടന്‍ തോടുകള്‍ ശുചീകരിച്ച് നീരൊഴുക്കിന്  വഴിച്ചാലുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. പുല്ലുകളും പച്ചകാടുകളും പിടിച്ച് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ജെ.സി ബി ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. പ്രളയകാലത്ത് മണ്ണും ചെളിയും അടിഞ്ഞികൂടി നീരൊഴുക്കിന് തടസമായ സ്ഥലങ്ങളില്‍ അവ നീക്കം ചെയ്യും. ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ ടി.ഒ സീന, അസി. എക്‌സി. എഞ്ചിനീയര്‍ കെ ബിജു, അസി. എഞ്ചിനീയര്‍ എന്‍ ജ്യോതി, ആര്യ അരവിന്ദ്, രാജേഷ് മോഹന്‍, കെ.എസ് പ്രജീഷ്, വാര്‍ഡ്‌ മെമ്പര്‍ ലയ ചന്ദ്രന്‍, ആശ ബാബു, ഉഷ പ്രസാദ്, രാഗിണി ഗോപി, രഞ്ജിനി ബാബു എന്നിവര്‍ പങ്കെടുത്തു.