Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
06/05/2022
വൈക്കം ആശ്രമം സ്‌കൂളും കാരിത്താസ് ആശുപത്രിയും ചേര്‍ന്നു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് എസ്.എന്‍.ഡി.പി യോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി ആശ്രമം സ്‌കൂളും കാരിത്താസ് ആശുപത്രിയിലും ചേര്‍ന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആശ്രമം സ്‌കൂളില്‍ നടന്ന ക്യാമ്പ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ ബാബുരാജ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, പി.പി സന്തോഷ്, രാജേഷ് പി മോഹന്‍, ഷാജി ടി കുരുവിള, എ ജ്യോതി, പി.ആര്‍ ബിജി, പി.ടി ജിനീഷ്, ഇ.പി ബീന, മഞ്ജു എസ് നായര്‍, ആര്‍ ജെഫിന്‍, പി.വി വിദ്യ, എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലെ 500 പേരെ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സയും മരുന്നും നല്‍കി.ആശുപത്രികളിലെ വിവിധ വിഭാഗം മേധാവികളായ ഡോ. എബ്രഹാം മോഹന്‍, ഡോ. ദിവ്യ രാമലിംഗം, ഡോ. ബാലമുരുകന്‍, ഡോ. ശബ്‌നം, ഡോ. മെര്‍ലിന്‍, ഡോ. അശ്വതി  എന്നിവരുടെ സംഘമാണ് രോഗികളെ പരിശോധിച്ചത്. ഡോ. ദീപ്തി മധു, ഷിജോ സൈമണ്‍, ജ്യോതിഷ് ലൂക്കോസ്, എല്‍.ആര്‍ ഷാജി എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ആശ്രമം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും നേതൃത്വം നല്‍കി.