Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന് പച്ചക്കറി സമർപ്പിച്ച് ജൈവകർഷകർ
06/05/2022
ചേർത്തലയിലെ ജൈവ കർഷകർ വൈക്കത്തപ്പന് സമര്‍പ്പിച്ച 400 കിലോ പച്ചക്കറി കൊടിമര ചുവട്ടിൽ വച്ച് വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.ജി മധുവിനു കൈമാറുന്നു.
 
വൈക്കം: അന്നദാനപ്രഭുവായ വൈക്കത്തപ്പന് 400 കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങ, കുമ്പളങ്ങ എന്നിവയാണ് വൈക്കത്തപ്പന് കൊടിമര ചുവട്ടിൽ സമർപ്പിച്ചത്. തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് സമർപ്പിച്ചത്. കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പീയുഷിന്റെ അച്ഛന്റ അമ്മ ദേവകി ഓർമയ്ക്കായാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികൾ സമർപ്പിച്ചത്. ചേർത്തല കരപ്പുറത്തെ ജൈവ കർഷകരായ ജ്യോതിസ്, അനിലാൽ, അഭിലാഷ് എന്നിവർ ചേർന്ന് പച്ചക്കറികൾ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.ജി മധുവിനു കൈമാറി. പത്ത് പേർ അടങ്ങുന്ന തിരുവിഴേശ്വരൻ ജെഎൽജി ഗ്രൂപ്പാണ് തിരുവിഴ ഫാം ടൂറിസം എന്നപേരിൽ കൃഷിയെ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസം സംഘടിപ്പിച്ചു വരുന്നത്.