Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശബ്ദമലിനീകരണത്തിനെതിരെ ഐഎംഎ സംഘടിപ്പിച്ച സൈക്കിള്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി
06/05/2022
ശബ്ദമലിനീകരണത്തിനെതിരെ ഐഎംഎ സംഘടിപ്പിച്ച സൈക്കിള്‍ പ്രചരണ റാലിക്ക് വൈക്കം താലൂക്ക് ആശുപത്രിയില്‍ നല്‍കിയ സ്വീകരണം യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ശബ്ദമലിനീകരണ വിപത്തിനെതിരെ  ഐഎംഎ സംഘടിപ്പിച്ച സൈക്കിള്‍ പ്രചാരണ റാലിക്ക് താലൂക്ക് ആശുപത്രിയില്‍ സ്വീകരണം നല്‍കി. സുരക്ഷിത ശബ്ദം പൗരാവകാശം എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഐഎംഎ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന സ്വീകരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ആര്‍എംഒ  ഡോ. എസ്.കെ ഷീബ പ്രചാരണ യാത്രികരെ ഹാരമണിയിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡോ. പ്രകാശന്‍ ടി ഗോപിനാഥ്, ഡോ. ബി രഞ്ജിത്ത്, ഡോ. എ.ഡി ശ്രീകുമാര്‍, ഡോ. ഇ.എം സെബാസ്റ്റ്യന്‍, ഡോ. ആഭിത ബി. കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.