Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
12/04/2016
വൈക്കത്ത് സംഘടിപ്പിച്ച ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജീവന്‍ ശിവറാം ഉദ്ഘാടനം ചെയ്യുന്നു

കൗമാരപ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി വൈക്കത്ത് ലൈഫ് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ അക്ഷയ ലേണിംഗ് സെന്റര്‍ നേതൃത്വം നല്‍കിയ വര്‍ക്ക്‌ഷോപ്പില്‍ ജീവിത നൈപുണികളുടെ വികസനത്തിനായുള്ള പത്തുതരം പരിശീലനങ്ങളാണ് കുട്ടികള്‍ക്കായി നല്‍കിയത്. നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജീവന്‍ ശിവറാം ഉദ്ഘാടനം ചെയ്തു. ലേണിംഗ് സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സന്‍ വി.എസ്.മിനിടീച്ചര്‍, ഷീല കൂട്ടുമ്മേല്‍, രജു ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പിനോട് അനുബന്ധിച്ചു നടന്ന കുങ്ഫ്യൂ, കരാത്തെ, യോഗ ഗ്രേഡിംഗ് പ്രോഗ്രാമില്‍ അശ്വിത, ശിവജിത്, ഗോപേഷ്, അജയ് രാജ് എന്നിവര്‍ എ ഗ്രേഡ് കരസ്ഥമാക്കി.