Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആസ്വാദകമനം കവർന്ന് ബാലിവിജയം കഥകളി
06/05/2022
വൈക്കം കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ വടയാർ സമൂഹം ഹാളിൽ നടന്ന ബാലിവിജയം കഥകളി.
 
വൈക്കം: വൈക്കം കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ വടയാർ സമൂഹം ഹാളിൽ നടന്ന ബാലിവിജയം കഥകളി ശ്രദ്ധേയമായി. നൂറുകണക്കിന് കഥകളി ആസ്വാദകരാണ് കളി കാണാൻ എത്തിയത്. കഥകളിക്ക് മുൻപായി കഥകളി ആസ്വാദന പരിചയ ക്ലാസും ഒരുക്കിയിരുന്നു. വൈക്കത്തെ കഥകളി ആസ്വാദകരുടെ ശ്രമഫലമായാണ് കഥകളി ക്ലബ് രൂപീകരിച്ചതും വൈക്കത്ത് സ്ഥിരമായി കഥകളി ഒരുക്കുന്നതും. കഥകളിക്ക് മുൻപായി  എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോപിക ജി നായർക്ക് കഥകളി ക്ലബ്ബിന്റെ ഉപഹാരം തബലിസ്റ്റ്  രത്നശ്രീ അയ്യർ നൽകി. പ്രസിദ്ധ അണിയറ കലാകാരൻ പള്ളിപ്പുറം ഉണ്ണികൃഷ്ണനെ ഡോക്ടർ വൈക്കം രാജശേഖർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ബാലിവിജയം കഥകളിയിൽ ആർ എൽ വി ഗോപി, കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അഖിൽ,  പള്ളിപ്പുറം ജയശങ്കർ,  കലാമണ്ഡലം രാജേന്ദ്രൻ, കലാമണ്ഡലം ശ്രീജിത്ത് കലാമണ്ഡലം ശ്രീവിൻ, കലാമണ്ഡലം ആകാശ്, കലാനിലയം രാകേഷ്, കലാനിലയം സജി തുടങ്ങിയ കലാകാരൻമാർ പങ്കെടുത്തു. കലാശക്തി സ്കൂൾ ഓഫ് ആർട്സ് വൈക്കമാണ് ചമയങ്ങളും അണിയറയും ഒരുക്കിയത്.