Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികളുടെ സമാധി ദിനാചരണം നടത്തി
04/05/2022
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 98-ാമത് സമാധി ദിനാചരണം വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാദിരാജ ചട്ടമ്പിസ്വാമികളുടെ 98-ാമതു മഹാസമാധി ദിനം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഭക്തിപൂര്‍വം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് സ്വാമിയുടെ ഛായചിത്രം അലങ്കരിച്ച് വച്ച് പുഷ്പങ്ങള്‍ അര്‍പ്പിച്ച് ദീപം തെളിയിച്ച ശേഷം നടന്ന അനുസ്മരണം യൂണിയന്‍ പ്രസിഡന്‍് എസ് മധു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍, എന്‍.എസ്.എസ്. ഇന്‍സ്പെക്ടര്‍ കെ രാജഗോപാല്‍, യൂണിയന്‍ ഭാരവാഹികളായ എന്‍ മധു, പി.എന്‍ രാധാക്യഷ്ണന്‍ നായര്‍, അയ്യേരി സോമന്‍, പി.ജി.എം നായര്‍, പി.എസ് വേണുഗോപാല്‍, വി.ഡി രാധാക്യഷ്ണന്‍, എം.കെ ക്യഷ്ണകുമാര്‍, എ.വി സുരേഷ് കുമാര്‍, പി.ആര്‍ ഗോപാലക്യഷ്ണന്‍, ഡോ. ഇ.എന്‍ ശിവദാസ്, എം.എ നാരായണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കരയോഗങ്ങളും കരയോഗ വനിത പ്രതിനിധികളും പങ്കെടുത്തു.