Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ബ്രഹ്‌മകലശം എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം
04/05/2022
അക്കരപ്പാടം ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് ബ്രഹ്‌മകലശം എഴുന്നള്ളിപ്പ്.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയിലെ ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും പഞ്ചവിംശതി കലശാഭിഷേകവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. മേടം രോഹിണി നക്ഷത്രത്തില്‍ ഭഗവാന് സ്തുതിഗീതങ്ങളും മന്ത്രാര്‍ച്ചനകളും നടത്തി പ്രതിഷ്ഠാ വാര്‍ഷികം ആചരിച്ചു. മഹാഗണപതി ഹോമം, കലശപൂജ, ബ്രഹ്‌മകലശം എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൂനംതൈ പുരുഷന്‍ തന്ത്രി, ക്ഷേത്രം മേല്‍ശാന്തി അജിത് മഹാദേവന്‍, രാഹുല്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായി. ശ്രീഭൂതബലി, അന്നദാനം, ദേശതാലപ്പൊലി എന്നീ ചടങ്ങുകളും നടത്തി. ബ്രഹ്‌മകലശം എഴുന്നള്ളിപ്പിന് ക്ഷേത്രം പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, ബിപിന്‍, ഷിബു ലക്ഷമണന്‍തറ, കെ.പി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.