Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സെന്റ് ജോസഫ് ഫൊറോന പളളിയുടെ കൂദാശകര്‍മം നടത്തി
04/05/2022
പുനര്‍നിര്‍മിച്ച വൈക്കം സെന്റ് ജോസഫ് ഫൊറോന പളളിയുടെ കൂദാശകര്‍മം എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ നിര്‍വഹിക്കുന്നു.
വൈക്കം: പുനര്‍നിര്‍മിച്ച വൈക്കം സെന്റ് ജോസഫ് ഫൊറോന പളളിയുടെ കൂദാശകര്‍മം എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. ഇടവക ജനങ്ങളുടെ സഹകരണത്തോടെയാണ് ആധുനിക രീതിയില്‍ പള്ളി പുനര്‍നിര്‍മിച്ചത്. ഇടവക വികാരി ഫാ. ജോസ് തെക്കിനേന്‍, സഹവികാരി ഫാ. ആന്റണി നടുവത്തുശ്ശേരി, ഫാ. ജോണ്‍ തെക്കന്‍, ഫാ. ജോസ് കണിയാംപറമ്പില്‍, ഫാ. സേവ്യര്‍ ആവള്ളി, ഫാ. പോള്‍ ചിറ്റിനപ്പളളി, ഫാ. പ്രവീണ്‍ വെള്ളാട്ടുപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പാറ, ഫാ. വര്‍ഗീസ് ചിറപ്പറമ്പില്‍, വികാരി ജനറല്‍ ഫാ. ജോയ് ആയിനാടന്‍, ഫാ. ജിയോ മാടപ്പാടന്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. ബൈജു കണ്ണംപുഴ എന്നിവര്‍ കാര്‍മികരായിരുന്നു. പള്ളി ട്രസ്റ്റിമാരായ സാബു ചാക്കോ ഭൂതവേലില്‍, വര്‍ഗീസ് കണിയാംതറ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍, കണ്‍വീനര്‍ ആന്റണി വല്ലയില്‍, ജോര്‍ജ് കൈലാക്കല്‍, ജോണ്‍ മാത്യു മായപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.