Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിർധനർക്കുള്ള സാന്ത്വനമാണ് ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം: വെളളാപ്പള്ളി
04/05/2022
വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് മൂന്നു പേർക്ക് വീട് വച്ചു നല്‍കിയതിന്റെ താക്കോല്‍ ദാന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്ന നിര്‍ധനര്‍ക്ക് വാസയോഗ്യമായ വീടു നിര്‍മിച്ച് നല്‍കി അവരെ സാന്ത്വാനപ്പെടുത്തുന്നത് ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് വെളളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിന്റെ താക്കോല്‍ ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തും സാമൂഹ്യക്ഷേമ രംഗത്തും വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന  സേവനം വിലപ്പെട്ടതാണെന്നും മറ്റു യൂണിയനുകള്‍ ഇതു മാത്യകയാക്കണമെന്നും അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഏഴര ലക്ഷം രൂപ വീതം ചെലവഴിച്ച് നിര്‍മിച്ച മൂന്നു വീടുകളുടെ താക്കോല്‍ ദാനമാണ് നടത്തിയത്. തുരുത്തുമ്മ നൊയമ്പാട്ടിക്കടവില്‍ ലീല, ഉദയനാപുരം തറയില്‍ ശോഭന, മറവന്‍തുരുത്ത് തങ്കമണി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. ചടങ്ങിനോടനുബന്ധിച്ച് ആശ്രമം സ്‌കൂളിന്റെ നേത്യത്വത്തില്‍ 600 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കി. എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓങ്കാരേശ്വരം ക്ഷേത്രം ഉപഹാരങ്ങള്‍ നല്‍കി. സമ്മേളനത്തിൽ സി.കെ ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായ വിതരണം നടത്തി. എന്‍.എസ്.എസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ്ബ് ജോണ്‍, റീജിയണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ബി ബിനു, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ഷാജി ടി കുരുവിള, എ ജ്യോതി, പി.ആര്‍ ബിജി, പി.ടി ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു.